യേശു വാഴട്ടെ. സാത്താൻ വീഴട്ടെ.
എന്താണ് യേശുവിന്റെ അധികാരത്തിന്റെ അർത്ഥം? യേശു വാഴുക എന് പറഞ്ഞാൽ സാത്താൻ വീഴുക എന്നതാണ്. സാത്താനുമായുള്ള പരസ്പരം സന്ധിയുള്ള ജീവിതം നമുക്ക് പ്രയോചനം നൽകുകില്ല. സാത്താനുമായുള്ള പൊരുത്തപ്പെടൽ നമുക്കാവശ്യമില്ല. നമുക്കാവശ്യം യേശുവിന്റെ ശക്തിയാണ്. നമുക്ക് വേണ്ടത് യേശുവിന്റെ കർത്തൃത്വവും അധികാരവുമാണ്. യേശു വിന്റെ വാഴ്ച നടക്കണമെന്നുണ്ടെങ്കിൽ സാത്താൻ വീഴണം. പലപ്പോഴും സാത്താന്റെ വീഴ്ച നാം ആഗ്രഹിക്കുന്നില്ല എന്നതാണ് നമ്മുടെ പരാജയത്തിന് കാരണം. ചിലപ്പോൾ പിശാച് നമ്മുടെ ജീവിതത്തിൽ തന്നെ കോട്ടകൾ ഉയർത്തും. ജഡീക ചിന്തകൾ, ഞാനെന്ന ഭാവം, അഹങ്കാരം തുടങ്ങിയ പിശാചിന്റെ സ്വഭാവങ്ങൾ നമ്മിൽ ഉയരും. നാം പിശാചിന്റെ വീഴ്ച വിശ്വാസത്തിൽ കാണണം. നമ്മുടെ സമ്പത്തിന്റെ മേൽ, കുടുംബ ജീവിതത്തിന്റെ മേൽ, കുട്ടികളുടെ മേൽ, നന്മകളിൽ മേൽ വ്യാപരിക്കുന്ന പൈശാചിക ശക്തികൾ വീഴണം. സുവിശേഷ ദൂദ് വാഹകരായ എഴുപതു പേരോട് യേശു പറഞ്ഞു, "നിങ്ങൾ പോയ സ്ഥലങ്ങളിൽ സാത്താൻ മിന്നൽ പോലെ വീഴുന്നത് ഞാൻ കണ്ടു." ദൈവമക്കൾ സുവിശേഷത്തിന്റെ വിത്ത് പാകുന്ന സ്ഥലങ്ങളിലെല്ലാം സാത്താൻ വീഴുക തന്നെ ചെയ്യും. ആകയാൽ പുറപ്പെടാം. യേശു വാഴട്ടെ. സാത്താൻ വീഴട്ടെ. നിന്റെ അനുഗ്രഹങ്ങൾ നിനക്കുള്ളതാണ്. സാത്താന് വാഴുവാനുള്ളതല്ല.