ക്രിസ്തീയ ജീവിതം മാറ്റി മറിക്കുന്ന തീരുമാനം

ക്രിസ്തീയ ജീവിതം മാറ്റി മറിക്കുന്ന തീരുമാനം താങ്കൾ വർഷങ്ങളായി ഒരു ക്രിസ്ത്യാനി ആയിരിക്കാം. പേരിനൊരു ക്രിസ്ത്യാനി എന്നതിലുപരി, എന്താണ് യഥാര്‍ത്ഥമായും ഒരു ക്രിസ്ത്യാനി ആവുക എന്ന് പറഞ്ഞാൽ? ക്രിസ്ത്യാനി എന്നാൽ ശിഷ്യൻ ആവുക എന്നതാണ്. അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകം പതിനൊന്നാം അധ്യായത്തിലാണ് ക്രിസ്ത്യാനികൾ എന്ന പേര് ആദ്യമായി ക്രിസ്തുശിഷ്യന്മാർക്ക് ലഭിച്ചത്. അത് വരെയും അവരെ വിളിച്ചിരുന്നത് ശിഷ്യന്മാർ എന്നായിരുന്നു. അവർ യേശുവിനെ അറിഞ്ഞത് മുതൽ യേശുവിനെ പോലെ ജീവിക്കുവാൻ തുടങ്ങി. യേശുവിനെ അവർ അടുത്ത് പിന്‍പറ്റിയതു മുഖാന്തിരം യേശുവിന്റെ രൂപം അവരിൽ പ്രതിഫലിപ്പിച്ചു. ലോകത്തിലുള്ളവർ അത് കാണുവാൻ തുടങ്ങി. അവർ ക്രിസ്തുവിനെ പോലെ ആയിത്തീർന്നതിനാൽ അവർക്ക് ക്രിസ്ത്യാനികൾ എന്ന പേരുണ്ടായി. പ്രീയരെ നാം യേശുവിനെ വളരെ അടുത്ത് പിൻപറ്റണം. യേശുവിന്റെ രൂപവും ഭാവവും നമ്മിൽ നിറഞ്ഞു നാം യേശുവിനെ പോലെ ആയിത്തീരണം. അങ്ങനെ നാം പിൻപറ്റുമ്പോൾ ആണ് ലോകം യേശുവിനെ അറിയുന്നത്. യേശുവിനൊപ്പം നാം ജീവിച്ചു തുടങ്ങിയാൽ യേശുവിനു വേണ്ടി നാം മരിക്കുവാനും ഒരുക്കമാകും. നമ്മുടെ സമർപ്പണം ആഴത്തിലുള്ളതായിരിക്കണം. മരണത്തിനു പോലും വേർപിരിക്കാത്ത ആഴത്തിൽ നാം യേശുവിൽ നിലനിൽക്കേണം. ആകയാൽ ഒരു മതത്തിന്റെ വക്താവാകാതെ, യേശുവിന്റെ ശിഷ്യന്മാരാകാം. യേശുവേ പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേ പോലെ ജീവിക്കാൻ ഇവയെ കാംഷിക്കുന്നു ഞാൻ പാസ്റ്റർ ക്രിസ് മഹാരാജ്, ട്രിനിഡാഡ്